Wednesday 23 May 2007

യാഥാര്‍ത്ഥ്യം തല തിരിയുമ്പോള്‍

കാണപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിന് നമ്മുടെ തലച്ചോറിന് പ്രത്യേക കഴിവാണുള്ളത്. അറിഞ്ഞോ അറിയാതെയോ തലച്ചോറിന്‍റെ മായാ നിര്‍ദ്ദേശങ്ങള്‍ക്ക് നാം വശംവദരായിപ്പോകുന്നു. തലച്ചോറിന്‍റെ നിര്‍ദ്ദേശങ്ങള്‍ ശരിയല്ല എന്ന് മനപ്പൂര്‍വ്വം പറഞ്ഞു നോക്കുക, അതിനെ അംഗീകരിക്കാതിരിക്കുക, അപ്പോള്‍ തുടങ്ങും പ്രശ്നങ്ങള്‍.... തലവേദനിക്കാന്‍ തുടങ്ങും, തലചുറ്റുന്നതായി തോന്നും, ചിത്തഭ്രമം പിടിപെട്ടതായി തോന്നും... നമ്മേ കീഴ്പ്പെടുത്തുന്നതിന് തലച്ചോറ് പയറ്റുന്ന ചില തന്ത്രങ്ങളാണവ. പരീക്ഷിക്കാം... താഴെക്കാണുന്ന ചിത്രങ്ങള്‍ സൂക്ഷിച്ച് നിരീക്ഷിക്കുക, അതിന്‍റെ സൌന്ദര്യത്തെയും... (ഒരു സുഹൃത്ത് ഫോര്‍വേര്‍ഡ് ചെയ്ത ചില ചിത്രങ്ങള്‍ തലതിരിച്ചിട്ടപ്പോള്‍‍)







യാഥാര്‍ത്ഥ്യം തല തിരിയുമ്പോള്‍

6 comments:

മറുമൊഴി said...

കാണപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിന് നമ്മുടെ തലച്ചോറിന് പ്രത്യേക കഴിവാണുള്ളത്. അറിഞ്ഞോ അറിയാതെയോ തലച്ചോറിന്‍റെ മായാ നിര്‍ദ്ദേശങ്ങള്‍ക്ക് നാം വശംവദരായിപ്പോകുന്നു.

തറവാടി said...

താങ്കളെന്താണ്‌ പറയാനുദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല

:(

എന്‍റ്റെ കുഴപ്പമാവും :(

:)

സുല്‍ |Sul said...

ഈ ചിത്രങ്ങള്‍ മനസ്സിലാവാന്‍ തല അല്പം ടൈം എടുക്കും എന്നതു ശരി.
മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍ ഇംഗ്ലിഷ് പത്രം വായിക്കുന്ന പോലെ. അത്രെയുള്ളു.

തറവാടിയുടെ തല തിരിഞ്ഞൊ? :( ഇങ്ങനെം പിന്നെ :) ഇങ്ങനെം കണ്ടു ചോദിച്ചതാ :)
-സുല്‍

ശ്രീലാല്‍ said...

ശരിയാണു മറുമൊഴീ. തലച്ചോര്‍ ഈ ചിത്രങ്ങളെ തലതിരിച്ചു കാണാന്‍ പ്രേരിപ്പിക്കുന്നു.. അവ തലതിരിച്ചാണു കാണേണ്ടത്‌ എന്നു തലച്ചോര്‍ കല്‍പ്പിക്കുന്നത്‌ കാഴ്ചയുടെ മുന്‍ ബിംബങ്ങളുമായുള്ള ഒരു താരതമ്യം അതു ചെയ്യുന്നതു കൊണ്ടല്ലെ?. ഇതുവരെ കാണാത്ത ഒന്നിനെ ആദ്യമായി കാണുമ്പോള്‍ തലതിരിച്ചു കാണാന്‍ തലച്ചോര്‍ പ്രേരിപ്പിക്കുമോ ?

വാല്‍ക്കഷ്ണം.

തല തിരിഞ്ഞ ചെക്കന്‍ എന്നൊക്കെ പറയാറില്ലെ ? ഇനി ഒരു ഉദാഹരണം പറയാന്‍ ആളായി. :)

കുട്ടു | Kuttu said...

I hope there is no copyright issue with national geographic.

This photos have been taken by national geographic photographers.

so pls verify whether its having any copyright issues.

മേഘമല്‍ഹാര്‍(സുധീര്‍) said...

ശരിയാണ് തലതിരിചാലും നാഷണല്‍ ജിയോഗ്രാഫിക് ചിത്രങ്ങള്‍ പലര്‍ക്കും മനസ്സിലാകും എന്ന് മനസ്സിലായി..